മാനന്തവാടി

തെരുവുനായ ശല്യം രൂക്ഷം; ഭീതിയോടെ നാട്ടുകാര്‍

തെരുവുനായ ശല്യം രൂക്ഷം; ഭീതിയോടെ നാട്ടുകാര്‍

അമ്പലവയല്‍: എടവക അമ്പലവയല്‍ ജങ്ഷന്‍-മുത്താറിമൂല കുന്ന് പ്രദേശങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ ഭീതിയില്‍. കൂട്ടത്തോടെ അലഞ്ഞുതിരിയുന്ന തെരുവുനായകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയാകുകയാണ്.ദിവസേന നിരവധി ആളുകള്‍ സഞ്ചരിക്കുന്ന റോഡിലൂടെ നായകള്‍ കൂട്ടത്തോടെ അലഞ്ഞുതിരിയുന്നത് യാത്രക്കാര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഭയമില്ലാതെ പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നും തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ