ദ്വാരക: ഫ്രഞ്ച് നോട്ട് എംബ്രോയ്ഡറിയില്‍ വിസ്മയകരമായ നേട്ടം കൈവരിച്ച് ദ്വാരക സ്വദേശിനിയായ നാലാം ക്ലാസ് വിദ്യാര്‍ഥിനി ക്രിസ്റ്റ വിനോയ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയയായി. പ്രീടീന്‍ വിഭാഗത്തില്‍ ഒരു മിനിറ്റിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഫ്രഞ്ച് നോട്ടുകള്‍ തുന്നിയതിനാണ് ക്രിസ്റ്റയ്ക്ക് ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരം ലഭിച്ചത്.എ.യു.പി.എസ്. ദ്വാരകയിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ക്രിസ്റ്റ. ദ്വാരക സ്വദേശികളായ ഹയര്‍ സെക്കന്‍ഡറി അധ്യാപകരായ വിനോയ് പി.ജെയുടെയും ഗോള്‍ഡ ലൂയിസിന്റെയും മകളാണ്. ഈവ, ഡിയോണ്‍ എന്നിവര്‍ സഹോദരങ്ങളാണ്.ചെറുപ്രായത്തില്‍ തന്നെ എംബ്രോയ്ഡറി കലയില്‍ താല്‍പര്യവും കഴിവും പ്രകടിപ്പിച്ച ക്രിസ്റ്റയുടെ ഈ നേട്ടം വിദ്യാലയത്തിനും നാടിനും അഭിമാനമായി.
ഫ്രഞ്ച് നോട്ട് എംബ്രോയ്ഡറിയില്‍ ലോക റെക്കോര്‍ഡ്; ദ്വാരകയുടെ അഭിമാനമായി ക്രിസ്റ്റ വിനോയ്
അഭിപ്രായങ്ങൾ (Comments)