കാരക്കാമല: ഒന്നാം മൈല്‍ റോഡില്‍ കൊമ്മയാടന്‍ പാറയ്ക്ക് സമീപം പുഴയോരത്ത് വ്യാപകമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നതായി നാട്ടുകാരുടെ പരാതി. വീട് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സിമന്റ് ചാക്കുകളും മറ്റ് പ്ലാസ്റ്റിക് അവശിഷ്ടങ്ങളുമാണ് കഴിഞ്ഞ രാത്രി പുഴയോരത്ത് നിക്ഷേപിച്ചിരിക്കുന്നത്.ആളൊഴിഞ്ഞ പ്രദേശമായതിനാല്‍ വാഹനങ്ങളില്‍ മാലിന്യം കൊണ്ടുവന്ന് തള്ളുന്നതായാണ് നാട്ടുകാര്‍ സംശയിക്കുന്നത്. ഇതിന് മുമ്പും നിരവധി തവണ സമാനമായ രീതിയില്‍ ഇവിടെ മാലിന്യം തള്ളിയിട്ടുണ്ടെന്നും പരാതിയുണ്ട്.പുഴയോരത്ത് മാലിന്യം നിക്ഷേപിക്കുന്നത് പനമരം പുഴയുടെ സ്വാഭാവിക പരിസ്ഥിതിക്കും ജലത്തിന്റെ ശുദ്ധിക്കും ഭീഷണിയാകുമെന്ന ആശങ്കയും നാട്ടുകാര്‍ പങ്കുവെക്കുന്നു. തൊട്ടടുത്ത പ്രദേശങ്ങളില്‍ ജനവാസമേഖലകളുമുണ്ട്.
പൊതുസ്ഥലങ്ങളിലും പുഴയോരങ്ങളിലും മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിലവില്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ പരിശോധന ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
അഭിപ്രായങ്ങൾ (Comments)