കൈയേറ്റം ചെയ്തെന്ന പരാതിയിൽ ജീവനക്കാരനെ സസ്പെന്റ് ചെയ്തു
കൽപ്പറ്റ: എൻജിഒ അസോസിയേഷൻ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് പ്രസിഡന്റിനെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ വനിതാ ശിശുക്ഷേമ വകുപ്പിലെ സീനിയർ ക്ലാർക്ക് ഉമേഷ് എം.പിയെ സസ്പെന്റ് ചെയ്തു. വകുപ്പ് നടപടിയുടെ ഭാഗമായാണ് സസ്പെൻഷൻ.
കഴിഞ്ഞ ഒൻപത് വർഷമായി ഒരേ സ്റ്റേഷനിൽ തുടരുകയായിരുന്ന ജീവനക്കാരനെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൈയേറ്റത്തിൽ കലാശിച്ചതെന്നാണ് എൻജിഒ അസോസിയേഷൻ നേതാക്കളുടെ പരാതി. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എൻജിഒ അസോസിയേഷൻ രംഗത്തെത്തിയിരുന്നു.
സിവിൽ സർവീസിൽ തെറ്റായ പ്രവണതകൾ സൃഷ്ടിക്കുന്നവർക്കുള്ള ശക്തമായ താക്കീതാണ് സസ്പെൻഷൻ നടപടിയെന്ന് ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി പറഞ്ഞു.
അഭിപ്രായങ്ങൾ (Comments)