വെള്ളമുണ്ട: പൊതുജനങ്ങളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യ സുരക്ഷാ പദ്ധതി ക്യാമ്പയിന്‍ സംഘടിപ്പിച്ചു. എസ്.ബി.ഐ, കേരള ഗ്രാമീണ്‍ ബാങ്ക് വെള്ളമുണ്ട ശാഖകളുടെ നേതൃത്വത്തില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖമര്‍ ലൈല ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പരിധിയിലെ വിവിധ ബാങ്കുകള്‍ പരിപാടിയില്‍ പങ്കെടുത്തു. ലീഡ് ബാങ്ക് മാനേജര്‍ വിനീഷ് ബാബു അധ്യക്ഷത വഹിച്ചു. എസ്.ബി.ഐ ബാങ്ക് മാനേജര്‍ മഹേഷ് കുമാര്‍ എ, കേരള ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ വിപിന്‍ വി, സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജര്‍ റിയ ഇ.വി, കേരള ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ വിനോദ് പി.സി എന്നിവര്‍ സംസാരിച്ചു.
സാമൂഹ്യ സുരക്ഷാ പദ്ധതി ക്യാമ്പയിന്‍ സംഘടിപ്പിച്ചു
അഭിപ്രായങ്ങൾ (Comments)