പള്ളിക്കല്‍: മര്‍ഹൂം സയ്യിദ് അലി ബാഫഖി തങ്ങളുടെ അനുസ്മരണ സമ്മേളനവും പ്രതിമാസ സ്വലാത്ത് മജ്‌ലിസും നാളെ (നവംബര്‍ 13, വെള്ളിയാഴ്ച) പള്ളിക്കല്‍ മദീനത്തു നസീഹയില്‍ വെച്ച് നടക്കും.ആത്മീയ ചടങ്ങുകള്‍ക്ക് സയ്യിദ് ചെറിയ കോയ തങ്ങള്‍, സയ്യിദ് ഹാഷിം തങ്ങള്‍, നൂറുശരീഅ ഹസ്സന്‍ ഉസ്താദ് എന്നിവര്‍ സംയുക്തമായി നേതൃത്വം നല്‍കും. പ്രമുഖ പണ്ഡിതന്‍ ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.പരിപാടിയില്‍ പങ്കെടുക്കുന്നതിനായി വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളും പണ്ഡിതന്മാരും എത്തിച്ചേരും. ചടങ്ങിലേക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു.
സയ്യിദ് അലി ബാഫഖി തങ്ങള്‍ അനുസ്മരണവും സ്വലാത്ത് മജ്‌ലിസും നാളെ
അഭിപ്രായങ്ങൾ (Comments)