മാനന്തവാടി

തലക്കര ചന്തു ബലിദാനദിനവും ജനജാതീയ ഗൗരവ് ദിവസും വിപുലമായി ആചരിക്കും: എസ്.ടി മോര്‍ച്ച

തലക്കര ചന്തു ബലിദാനദിനവും ജനജാതീയ ഗൗരവ് ദിവസും വിപുലമായി ആചരിക്കും: എസ്.ടി മോര്‍ച്ച

മാനന്തവാടി: തലക്കരചന്തുവിന്റെ ബലിദാനദിനവും 'ജനജാതീയ ഗൗരവ് ദിവസും' നവംബര്‍ 15ന് വിപുലമായ പരിപാടികളോടെ ആചരിക്കുമെന്ന് എസ്.ടി മോര്‍ച്ച ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 15 'ജനജാതീയ ഗൗരവ് ദിവസ്' ആയി ആചരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം രാജ്യത്തെ ആദിവാസി സമൂഹത്തിന് ലഭിച്ച വലിയ അംഗീകാരമാണെന്നും എസ്.ടി മോര്‍ച്ച  സംസ്ഥാന പ്രസിഡന്റ് മുകുന്ദന്‍ പള്ളിയറ വാര്‍ത്താ സമ്മേളനത്തില്‍  പറഞ്ഞു. ബലിദാന ദിനാചരണത്തിന്റെ ഭാഗമായി തലക്കര ചന്തുവിന്റെ തറവാട്ടുവീട്ടില്‍ നിന്നും പനമരം കോട്ടയിലേക്ക് നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ബൈക്ക് റാലി സംഘടിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന പുഷ്പാര്‍ച്ചനയും പൊതുസമ്മേളനവും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ.പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. തലക്കര ചന്തുവിന്റെ ധീരമായ പോരാട്ട സ്മരണകളും, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ഗോത്രവിഭാഗക്കാരുടെ ചരിത്രവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി  ജനജാതീയ ഗൗരവ്ദിവസിന്റെ ഭാഗമായി ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിപാടികളും ആസൂത്രണം  ചെയ്തിട്ടുണ്ടെന്നും എസ്ടി മോര്‍ച്ച ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍പറഞ്ഞു.


വാര്‍ത്താ സമ്മേളനത്തില്‍ എസ്.ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദന്‍ പള്ളിയറ, സംസ്ഥാന സെക്രട്ടറി മഹേഷ് വാളാട്, ജില്ലാ പ്രസിഡന്റ് കേളു അത്തിക്കൊല്ലി, ജില്ലാ വൈസ് പ്രസിഡന്റ് അച്ചപ്പന്‍ കാട്ടിമൂല എന്നിവര്‍ പങ്കെടുത്തു.
ടമഷമ്യമി

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ