മാനന്തവാടി

സപ്തപഥം 26: പിലാക്കാവ് സെന്റ് ജോസഫ് എല്‍.പി. സ്‌കൂളിന്റെ സപ്തതി ആഘോഷങ്ങള്‍ക്ക് നവംബര്‍ 14ന് തുടക്കം

സപ്തപഥം 26: പിലാക്കാവ് സെന്റ് ജോസഫ് എല്‍.പി. സ്‌കൂളിന്റെ സപ്തതി ആഘോഷങ്ങള്‍ക്ക് നവംബര്‍ 14ന് തുടക്കം

മാനന്തവാടി: പിലാക്കാവ് സെന്റ് ജോസഫ് എല്‍.പി. സ്‌കൂളിന്റെ എഴുപതാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമാകുന്നു. സപ്തപഥം 26 എന്ന പേരില്‍ സംഘടിപ്പിക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നഴ്‌സറി കലോത്സവവും നവംബര്‍ 14 ശനിയാഴ്ച വൈകുന്നേരം അഞ്ചിന് സ്‌കൂള്‍ അങ്കണത്തില്‍ നടക്കും.മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ലോഗോ പ്രകാശനം വിദ്യാഭ്യാസആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.വി.എസ്. മൂസ നിര്‍വഹിക്കും. എഴുപതാം വാര്‍ഷിക പ്രഖ്യാപനം വിപിന്‍ സേവ്യറും മുഖ്യപ്രഭാഷണം ഫാ. റോയ്‌സണ്‍ ആന്റണിയും നടത്തും. പി.ടി.എ പ്രസിഡന്റ് ബിബിന്‍ പി.എഫ് അധ്യക്ഷത വഹിക്കും.

വിവിധ ഉപജില്ലാ മേളകളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനം വാര്‍ഡ് കൗണ്‍സിലര്‍ ഇ.ആര്‍. പ്രദീപന്‍ നിര്‍വഹിക്കും. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കോടിയാടന്‍ അറിയിച്ചതാണ് ഇക്കാര്യം.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ