മാനന്തവാടി

ട്രെന്‍ഡ് പ്രീ സ്‌കൂള്‍ കിഡ്‌സ് ഫെസ്റ്റ് . തുടര്‍ച്ചയായി മൂന്നാം തവണയും ഓവറോള്‍ ചാമ്പ്യന്മാരായി പേരിയ അല്‍ ഹിദായ ട്രെന്‍ഡ് പ്രീ സ്‌കൂള്‍

ട്രെന്‍ഡ് പ്രീ സ്‌കൂള്‍ കിഡ്‌സ് ഫെസ്റ്റ് . തുടര്‍ച്ചയായി മൂന്നാം തവണയും ഓവറോള്‍ ചാമ്പ്യന്മാരായി പേരിയ അല്‍ ഹിദായ ട്രെന്‍ഡ് പ്രീ സ്‌കൂള്‍

പേരിയ: ട്രെന്‍ഡ് പ്രീ സ്‌കൂള്‍ കിഡ്‌സ് ഫെസ്റ്റിന്റെ ഭാഗമായി കോഴിക്കോട് ഉള്ളിയേരി വടിനൂര്‍ പബ്ലിക് സ്‌കൂളില്‍ നടന്ന സോണ്‍തല മത്സരത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി പേരിയ അല്‍ ഹിദായ ട്രെന്‍ഡ് പ്രീ സ്‌കൂള്‍. പങ്കെടുത്ത മുഴുവന്‍ മത്സര ഇനങ്ങളിലും എ ഗ്രേഡ് നേടിയാണ് കുരുന്നുകള്‍ അഭിമാനകരമായ ഈ നേട്ടം സ്വന്തമാക്കിയത്.വ്യക്തിഗത മത്സരങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് സ്‌കൂള്‍ മൂന്നാം കിരീടം ചൂടിയത്.എല്‍.കെ.ജി വിഭാഗം ഫാത്തിഹ കോമ്പറ്റീഷനില്‍ ആയിഷ ഐറിന്‍ ഒന്നാം സ്ഥാനം നേടി. യു.കെ.ജി വിഭാഗം ഫാത്തിഹ മത്സരത്തില്‍ ഇശല്‍ ആയിഷ ഒന്നാം സ്ഥാനവും ആസിയ നൗറിന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇസ്ലാമിക് സോങ്ങിലും മലയാളം സ്‌റ്റോറി ടെല്ലിങ്ങിലും യു.കെ.ജി വിഭാഗത്തില്‍ റയ ഹൈറിന്‍ ഒന്നാം സ്ഥാനം നേടി. അറബിക് ആക്ഷന്‍ സോങ്ങില്‍ ഇശല്‍ ആയിഷ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ക്രയോണ്‍ കളറിങ്ങില്‍ എല്‍.കെ.ജി വിഭാഗത്തില്‍ ആയിഷ ഐറിനും യു.കെ.ജി വിഭാഗത്തില്‍ ഹെസ്സ ഫാത്തിമയും ഒന്നാം സ്ഥാനം നേടി. മലയാളം ആക്ഷന്‍ സോങ്ങില്‍ ഇശല്‍ ആയിഷ മൂന്നാം സ്ഥാനംനേടി.



middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ