മാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയിലെ മാനന്തവാടി തലശ്ശേരി റോഡില്‍ പാലാക്കുളിയില്‍ റോഡരികില്‍ കാട് വളര്‍ന്ന് തൂങ്ങിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. പാലാക്കുളി കവലയില്‍ നിന്നും 300 മീറ്ററോളം മാറി റോഡിലെ വളവിലാണ് കാട് വളര്‍ന്നത്. നൂറുകണക്കിന് വാഹനങ്ങള്‍ ദിനംപ്രതി കടന്നുപോകുന്ന പാതയാണിത്. ബിഎംബിസി നിലവാരത്തില്‍ മലയോര ഹൈവേ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് നവീകരിച്ചതിനാല്‍ വാഹനങ്ങള്‍ അമിത വേഗത്തിലാണ് സഞ്ചരിക്കുന്നത്. വാഹനങ്ങള്‍ എത്തുമ്പോള്‍ കാല്‍ നടയാത്രക്കാരും മറ്റും അരികിലേക്ക് മാറി നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. വളവായതിനാല്‍ തന്നെ എതിരെ വരുന്ന വാഹനങ്ങള്‍ കാണാത്ത സ്ഥിതിയുമുണ്ട്. ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട പൈപ്പുകളും ഈ റോഡരികിലെ കാടിനുള്ളിലുണ്ട്. ഇലകള്‍ക്ക് മൂര്‍ച്ചയേറിയ പുല്ലുപോലുള്ള ചെടികള്‍ വളര്‍ന്നതിനാല്‍ ഇരുചക്രവാഹനയാത്രക്കാരുടെ ശരീരത്തില്‍ തട്ടി മുറിവുണ്ടാകുന്നതും പതിവാണ്. അടിയന്തിരമായി കാടു വെട്ടിമാറ്റി ഗതാഗതം സുഖമമാക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.
പാലാക്കുളിയില്‍ റോഡരികില്‍ കാട് വളര്‍ന്നു: യാത്രക്കാര്‍ ദുരിതത്തില്‍
അഭിപ്രായങ്ങൾ (Comments)