മാനന്തവാടി: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി 'നിലപാടുകളുടെ നിലനില്‍പ്പിന്' എന്ന പ്രമേയത്തില്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന 'നിലം' ശാഖാ ശാക്തീകരണ പദ്ധതി വിജയമാക്കാന്‍ മണ്ഡലം വനിതാ ലീഗ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. മാനന്തവാടി ലീഗ് ഹൗസില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. സമ്മേളനത്തിന്റെയും ശാക്തീകരണ പരിപാടിയുടെയും വിജയത്തിനായി മണ്ഡലത്തിലെ മുഴുവന്‍ വനിതാ ലീഗ് പ്രവര്‍ത്തകരും സജീവമായി രംഗത്തിറങ്ങണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.
യോഗത്തില്‍ മൈമൂന ഖാദര്‍, ജമീല, സുഹറ തവിഞ്ഞാല്‍, ജൂല്‍ന, പി. ജമീല, ശിഹാബ് ആയാത്ത്, ഫൈസല്‍ പഞ്ചാരക്കൊല്ലി എന്നിവര്‍ സംസാരിച്ചു.
'നിലം' ശാഖാ ശാക്തീകരണ പദ്ധതി വിജയിപ്പിക്കുമെന്ന് വനിതാ ലീഗ്
അഭിപ്രായങ്ങൾ (Comments)