മാനന്തവാടി

വയനാട് മെഡിക്കല്‍ കോളേജിന് 108 ഐസിയു ആംബുലന്‍സ്; ഫ്‌ളാഗ് ഓഫ് ഇന്ന്

വയനാട്  മെഡിക്കല്‍ കോളേജിന് 108 ഐസിയു ആംബുലന്‍സ്; ഫ്‌ളാഗ് ഓഫ് ഇന്ന്

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജിന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 108 ഐസിയു ആംബുലന്‍സ് അനുവദിച്ചു. ആംബുലന്‍സിന്റെ ഫ്‌ലാഗ് ഓഫ് ഇന്ന് (നവംബര്‍ 12) ഉച്ചയ്ക്ക് രണ്ടിന് മാനന്തവാടി മെഡിക്കല്‍ കോളേജ് പരിസരത്ത് നടക്കും. മാനന്തവാടി  എംഎല്‍എ ഉഷ വിജയന്‍ ആംബുലന്‍സിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും.ഐസിയു നിലവാരത്തിലുള്ള അത്യാഹിത ചികിത്സാ സൗകര്യങ്ങള്‍, വെന്റിലേറ്റര്‍ പിന്തുണ, ആധുനിക രോഗനിരീക്ഷണ സംവിധാനങ്ങള്‍ എന്നിവ ആംബുലന്‍സിലുണ്ടാകും. പരിശീലനം ലഭിച്ച ക്രിട്ടിക്കല്‍ കെയര്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനവും ലഭ്യമാകും.

ഗുരുതരാവസ്ഥയിലുള്ള രോഗികളെ സുരക്ഷിതമായി ആശുപത്രികളിലേക്ക് മാറ്റുന്നതിനും അടിയന്തര ഘട്ടങ്ങളില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനും പുതിയ ആംബുലന്‍സ് സഹായകമാകും. വയനാട്ടിലെ ആരോഗ്യരംഗത്തിന്, പ്രത്യേകിച്ച് മാനന്തവാടി മെഡിക്കല്‍ കോളേജിനെ ആശ്രയിക്കുന്ന രോഗികള്‍ക്ക്, ആംബുലന്‍സിന്റെ സേവനം ഏറെ പ്രയോജനപ്പെടും.


middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ