മാനന്തവാടി: സുബഹി നമസ്കാരത്തിന് മുടങ്ങാതെ പള്ളിയിലെത്തിയതിന് നബിദിന സമ്മാനമായി ലഭിച്ച സൈക്കിൾ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലായിരുന്നു കെല്ലൂർ കാരാട്ടുകുന്ന് മഹല്ലിലെ വിദ്യാർഥി അമീൻ ബാദുഷ. എന്നാൽ വീട്ടിൽനിന്ന് നഷ്ടപ്പെട്ട സൈക്കിൾ കുപ്പാടിത്തറയിൽ കണ്ടെത്തിയതോടെ അമീന്റെയും കുടുംബത്തിന്റെയും സങ്കടം സന്തോഷമായി മാറി.
വെള്ളമുണ്ട പോലീസിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെയാണ് സൈക്കിൾ വേഗത്തിൽ കണ്ടെത്തി തിരികെ ലഭിച്ചത്. തുടർന്ന് വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെത്തിയ അമീൻ ബാദുഷയും കുടുംബവും ഉദ്യോഗസ്ഥർക്ക് മധുരം നൽകി നന്ദി അറിയിച്ചു.
സൈക്കിൾ നഷ്ടപ്പെട്ട വിവരം വാർത്തയിലൂടെ ജനങ്ങളിലെത്തിച്ച മാധ്യമങ്ങൾക്കും അന്വേഷണത്തിൽ മികച്ച സഹകരണം നൽകിയ വെള്ളമുണ്ട പോലീസിനും സഹായിച്ച എല്ലാവർക്കും അമീൻ ബാദുഷയും കുടുംബവും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.
അഭിപ്രായങ്ങൾ (Comments)