മാനന്തവാടി

സപ്തപഥം 26: സെന്റ് ജോസഫ് എൽ.പി. സ്കൂളിന്റെ സപ്തതി ആഘോഷങ്ങൾക്ക് നവംബർ 14ന് തുടക്കം

സപ്തപഥം 26: സെന്റ് ജോസഫ് എൽ.പി. സ്കൂളിന്റെ സപ്തതി ആഘോഷങ്ങൾക്ക് നവംബർ 14ന് തുടക്കം

മാനന്തവാടി: പിലാക്കാവ് സെന്റ് ജോസഫ് എൽ.പി. സ്കൂളിന്റെ എഴുപതാം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമാകുന്നു. സപ്തപഥം 26 എന്ന പേരിൽ സംഘടിപ്പിക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നഴ്സറി കലോത്സവവും നവംബർ 14 ശനിയാഴ്ച വൈകുന്നേരം അഞ്ചിന് സ്കൂൾ അങ്കണത്തിൽ നടക്കും.

മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്യും. ലോഗോ പ്രകാശനം വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.വി.എസ്. മൂസ നിർവഹിക്കും. എഴുപതാം വാർഷിക പ്രഖ്യാപനം വിപിൻ സേവ്യറും മുഖ്യപ്രഭാഷണം ഫാ. റോയ്സൺ ആന്റണിയും നടത്തും. പി.ടി.എ പ്രസിഡന്റ് ബിബിൻ പി.എഫ് അധ്യക്ഷത വഹിക്കും.

വിവിധ ഉപജില്ലാ മേളകളിൽ വിജയികളായ വിദ്യാർഥികൾക്കുള്ള സമ്മാനദാനം വാർഡ് കൗൺസിലർ ഇ.ആർ. പ്രദീപൻ നിർവഹിക്കും. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുജീബ് കോടിയാടൻ അറിയിച്ചതാണ് ഇക്കാര്യം.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ