മാനന്തവാടി

മലയാളി അച്ഛന്റെ ഓര്‍മ്മയില്‍ ചെറുവയല്‍ രാമന്റെ വീട്ടിലെത്തി പ്രിയങ്ക ഗാന്ധി

മലയാളി അച്ഛന്റെ ഓര്‍മ്മയില്‍ ചെറുവയല്‍ രാമന്റെ വീട്ടിലെത്തി പ്രിയങ്ക ഗാന്ധി

മാനന്തവാടി: അന്തരിച്ച പത്മശ്രീ ചെറുവയല്‍ രാമന്റെ വീട്ടില്‍ പ്രിയങ്ക ഗാന്ധി എം.പി. വീണ്ടുമെത്തി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആയിരുന്നു പ്രിയങ്ക ഗാന്ധി ആദ്യമായി രാമേട്ടന്റെ വീട്ടില്‍ എത്തിയത്. ഏറെ വാത്സല്യത്തോടെ രാമേട്ടന്‍ അന്ന് പ്രിയങ്കയെ സ്വീകരിച്ചത് തന്റെ സ്വന്തം മകള്‍ എന്ന് പറഞ്ഞാണ്. രാമേട്ടനെ പ്രിയങ്ക തന്റെ മലയാളി അച്ഛന്‍ എന്ന് തന്നെ പറഞ്ഞ് ചേര്‍ത്ത് പിടിച്ചു. അന്ന് നെല്‍വയലിലൂടെ രാമേട്ടന്റെ കൈ പിടിച്ച് നടക്കുന്ന പ്രിയങ്കയുടെ ദൃശ്യങ്ങള്‍ ദേശീയ തലത്തില്‍ തന്നെ വലിയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. 

രാമേട്ടന് ഉമ്മന്‍ ചാണ്ടി കര്‍ഷക പുരസ്‌കാരം ലഭിച്ചപ്പോഴാണ് അവസാനമായി ഇരുവരും സംസാരിച്ചത്. കഴിഞ്ഞ മാസം പ്രിയങ്ക ഗാന്ധി വരുമ്പോള്‍ രാമേട്ടന് നേരിട്ട് കാണണമെന്ന് പ്രിയങ്ക ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് ഡല്‍ഹിയിലെ സമരത്തിന്റെ പശ്ചാത്തലത്തില്‍ സന്ദര്‍ശനം വെട്ടി ചുരുക്കിയതിനാല്‍ രാമേട്ടനെ കാണാന്‍ കഴിഞ്ഞില്ല. അന്ന് പ്രിയങ്ക ഗാന്ധിക്ക് കൊടുക്കാന്‍ രാമേട്ടന്‍ കരുതി വച്ച കുരുമുളകും ഏലവും ഉള്‍പ്പടെ രാമേട്ടന്റെ ഭാര്യ ഗീത ഇന്ന് പ്രിയങ്ക ഗാന്ധിക്ക് കൈമാറിയത് വൈകാരികമായി. മക്കളായ രമണി, രമേശന്‍, രാജേഷ്, രജിത, മരുമക്കളായ തങ്കമണി, രജിത, ഉണ്ണികൃഷ്ണന്‍ അടക്കമുള്ള ബന്ധുക്കളും സന്നിഹിതരായിരുന്നു. 

മന്ത്രി ടി. സിദ്ദിഖ്, ഉഷ വിജയന്‍ എം.എല്‍.എ., ഡി.സി.സി. പ്രസിഡന്റ് ടി. ജെ. ഐസക് എന്നിവരും ഒപ്പമുണ്ടായിരുന്നു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ