മാനന്തവാടി: മാനന്തവാടി ഉപജില്ലാ കലോത്സവം നവംബര്‍ 16,17,18,19,20 തിയ്യതികളില്‍ വെള്ളമുണ്ട ജി.എം എച്ച്.എസ് സ്‌ക്കൂളിലും എ.യു.പി സ്‌കൂളിലും നടക്കും
പത്മശ്രീ ചെറുവയല്‍ രാമേട്ടന്റെ ഓര്‍മ്മക്കായി അദ്ധേഹം സംരക്ഷിച്ച നെല്‍വിത്തുകളുടെ പേരുകളാണ് 16 വേദികള്‍ക്ക് നല്‍കുന്നത്. 323 ഇനങ്ങളിലായി 102 സ്‌കൂളുകളില്‍ നിന്നുള്ള എട്ടായിരത്തിലധികം മത്സരാര്‍ത്ഥികള്‍കലോത്സവത്തില്‍ മാറ്റുരയ്ക്കും.
200 ലധികം വിധികര്‍ത്താക്കള്‍ മത്സരങ്ങളുടെ വിധി നിര്‍ണ്ണയത്തിനെത്തും. അഞ്ച് ദിനരാത്രങ്ങളില്‍ കലോത്സവത്തിന് എത്തുന്നവര്‍ക്കുള്ള ഭക്ഷണവും മറ്റ് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സ്വാഗത സംഘം ഭാരവാഹികളായ വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് കമര്‍ ലൈല, വൈസ് പ്രസിഡന്റ് എം.ലതിക പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഷമീര്‍ തുരുത്തിയില്‍ സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ മൊയ്തു ആറങ്ങാടന്‍ എന്നിവര്‍ അറിയിച്ചു.
തിങ്കളാഴ്ച ഓഫ് സ്‌റ്റേജ് മത്സരങ്ങളാണ് നടക്കുക.വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിലാണ് ഭക്ഷണവും പ്രധാന വേദിയും ഒരുക്കിയിരിക്കുന്നത്.പത്രസമ്മേളനത്തില്‍ എ.ഇ.ഒ സുനില്‍ കുമാര്‍.എം, പബ്ലിസിറ്റി കണ്‍വീനര്‍ സുബൈര്‍ഗദ്ദാഫി, പ്രിന്‍സിപ്പാള്‍ രാധിക.എം, വൈസ് പ്രിന്‍സിപ്പാള്‍ ബീന സി.ടി, ജോസ് പള്ളത്ത്, രോഷ്മി എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)