മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശില്ലേരിയില്‍ പ്രിയങ്ക ഗാന്ധി എം.പി. യുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച തൃശ്ശിലേരി സ്മാര്‍ട്ട് അങ്കണവാടി പ്രിയങ്ക ഗാന്ധി എം.പി. ഉദ്ഘാടനം ചെയ്തു. ഇരുപത്തി അഞ്ച് ലക്ഷം ചിലവിലാണ് അങ്കണവാടി പണികഴിപ്പിച്ചത്. കുട്ടികള്‍ക്ക് ഒപ്പം പാട്ട് പാടിയും അവര്‍ക്ക് കളിപ്പാട്ടങ്ങളും സമ്മാനിച്ചാണ് പ്രിയങ്ക ഗാന്ധി എം.പി. മടങ്ങിയത്. ഉഷ വിജയന്‍ എം. എല്‍. എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍, സി.ഡി.പി.ഒ. സിന്ധു കെ.പി., ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ സന്ധ്യ ആര്‍., സുഷമ കെ.പി., ഷീല പി.എ. എന്നിവര്‍ സന്നിഹിതരായിരുന്നു.
തൃശ്ശിലേരി സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു.
അഭിപ്രായങ്ങൾ (Comments)