മാനന്തവാടി

ഒരുമയുടെ ദീപാവലി ആഘോഷം നടത്തി മാനന്തവാടി അമൃത വിദ്യാലയം

ഒരുമയുടെ ദീപാവലി ആഘോഷം നടത്തി മാനന്തവാടി അമൃത വിദ്യാലയം

മാനന്തവാടി: അമൃത വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ പടച്ചിക്കുന്ന് ട്രൈബല്‍ ഉന്നതിയില്‍ ദീപാവലി ആഘോഷം സംഘടിപ്പിച്ചു.  പരിപാടി മാനന്തവാടി നഗരസഭാ കൗണ്‍സിലര്‍ മനോജ് ഗോപാല്‍ ഉദ്ഘാടനം ചെയ്തു.തിന്മയ്ക്കുമേല്‍ നന്മയുടെയും ഇരുളിനുമേല്‍ പ്രകാശത്തിന്റെയും വിജയമാണ് ദീപാവലി നല്‍കുന്ന സന്ദേശമെന്ന് വിദ്യാലയ പ്രിന്‍സിപ്പല്‍ ശ്രീപൂജിതാമൃത ചൈതന്യ പറഞ്ഞു. കോപ്രിന്‍സിപ്പല്‍ സത്യഭാമ ആശംസകള്‍ നേര്‍ന്നു.ആഘോഷത്തിന്റെ ഭാഗമായി പങ്കെടുത്തവര്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. 

കമ്പിത്തിരി, മത്താപ്പ് എന്നിവയുമായി നടത്തിയ ആഘോഷം സന്തോഷകരമായ ഒത്തുചേരലായി. സ്‌നേഹവും സാഹോദര്യവും സാമൂഹിക ഐക്യവും പങ്കുവെക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാലയ പ്രതിനിധികളും പ്രദേശവാസികളും പങ്കെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ