മാനന്തവാടി

വള്ളിയൂര്‍ക്കാവിന്റെ  പശ്ചാത്തലത്തില്‍ 'മധുമൊഴി'; വയനാടന്‍ പാരമ്പര്യവും  ആദിവാസി ജീവിതവും പ്രമേയം

വള്ളിയൂര്‍ക്കാവിന്റെ  പശ്ചാത്തലത്തില്‍ 'മധുമൊഴി'; വയനാടന്‍ പാരമ്പര്യവും  ആദിവാസി ജീവിതവും പ്രമേയം

മാനന്തവാടി: വയനാടിന്റെ ചരിത്രവും പാരമ്പര്യവും വിശ്വാസങ്ങളും ഒത്തുചേരുന്ന വള്ളിയൂര്‍ക്കാവിന്റെ പശ്ചാത്തലത്തില്‍ പുതിയ മലയാള ചലച്ചിത്രം 'മധുമൊഴി' ഒരുങ്ങുന്നു. വയനാടിന്റെ തനിമ വെള്ളിത്തിരയിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.ആര്‍ഷം മൂവീസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം നവംബര്‍ 13 നു തിയേറ്ററുകളിലെത്തും. വയനാടിന്റെ ചരിത്രപ്രസിദ്ധമായ വള്ളിയൂര്‍ക്കാവിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ സംവിധാനവും രചനയും വിക്രമന്‍ നമ്പൂതിരിയാണ് നിര്‍വഹിച്ചിരിക്കുന്നത്. രവി പര്‍ണശാലയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.വയനാട്ടിലെയും തിരുവനന്തപുരത്തെയും വിവിധ ലൊക്കേഷനുകളിലായി ചിത്രീകരണം പൂര്‍ത്തിയാക്കി. വിന്‍സാഗര്‍, അപര്‍ണ രമേഷ്, കലേഷ് കൊല്ലം, പ്രതീഷ് സൂര്യ, നീതുചന്ദ്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇവര്‍ക്ക് പുറമെ ബിജു കലാവേദി, അതിഥി, പരമേശ്വരന്‍ കുഴിയാത്തി, പാര്‍ശാല വിജയന്‍, എ.കെ. ആനന്ദ്, ആര്‍ച്ച അനീഷ് ചീലക, അരുണ്‍നാദ് പാലോട്, ശിവമുരളി, അനില്‍ വര്‍ഗീസ് തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. പുതുമുഖങ്ങള്‍ക്കൊപ്പം പ്രഗത്ഭരായ അഭിനേതാക്കളെയും അണിനിരത്തുന്ന ചിത്രം മികച്ച ദൃശ്യാനുഭവമായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.

കലാമൂല്യത്തിനൊപ്പം മികച്ച സംഗീതത്തിനും ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ജയന്‍ പിഷാരടിയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. അന്നു പ്രവീണ്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ കേരളപുരം ശ്രീകുമാര്‍, അനു പ്രവീണ്‍, മീനു നാരായണന്‍ എന്നിവര്‍ ആലപിച്ചിരിക്കുന്നു.

വള്ളിയൂര്‍ക്കാവ് ക്ഷേത്രോത്സവം വയനാടിന്റെ വിശ്വാസജീവിതത്തിലും സാമൂഹിക സാംസ്‌കാരിക രംഗത്തും നിര്‍ണായക സ്ഥാനമുള്ള ആഘോഷമാണ്. വിവിധ ദേശങ്ങളില്‍നിന്നുള്ള ജനങ്ങള്‍ ഒത്തുചേരുന്ന ഉത്സവത്തിന്റെ അന്തരീക്ഷവും വയനാടിന്റെ ക്ഷേത്രോത്സവത്തിന്റെ സാംസ്‌കാരിക വൈഭവവും ഏറേ ശ്രദ്ധേയമാണ്. രഞ്ജിത്ത് ഓങ്കാര്‍ ക്യാമറയും ഹരി പെരിങ്ങമല കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.
വള്ളിയൂര്‍ക്കാവിന്റെ ഉത്സവപ്പെരുമയും വെള്ളിത്തിരയില്‍ പുതിയ അനുഭവമാകും.
ടമഷമ്യമി

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ