മാനന്തവാടി: പിലാക്കാവ് ജെസി എസ്‌റ്റേറ്റേറ്റ് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്ര മഹോത്സവം നവംബര്‍14, 15 തീയതികളില്‍ വിപുലമായ പരിപാടികളൊടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രധാന ദിവസമായ നാളെ (നവംബര്‍ 14) പതിവ് പൂജകള്‍ക്ക് ശേഷം തെയ്യം പുറപ്പാട്, സ്ഥല ഗുളികന്‍ പുറപ്പാട്, അണ്ണപ്പ പഞ്ചുരുളി, ചാമുണ്ഡി അമ്മ, ചാമുണ്ഡി ഗുളികന്‍ എന്നിവ നടക്കും. നവംബര്‍ 15 ഞായറാഴ്ച പുലര്‍ച്ചെ കൊറഗജന്‍, വൈകുന്നേരം 7.30 ന് സാംസ്‌ക്കാരിക സമ്മേളനം എന്നിവ നടക്കും.പാരിസണ്‍സ് എസ്‌റ്റേറ്റേറ്റ് ജനറല്‍ മാനേജര്‍ ബെല്ലിയപ്പ സാംസ്‌ക്കാരിക സമ്മേളന ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരിക്കുമെവ്വ് ഭാരവാഹികള്‍ അറിയിച്ചു. സെക്രട്ടറി എസ്.ബി സതീഷ്, രകാധികാരി കെ.ബി അച്ച്യുതന്‍, എം.പി ശിവദാസ്, കെ.എം സനോജ് എന്നിവര്‍ സംബന്ധിച്ചു.
പിലാക്കാവ് ജെസി എസ്‌റ്റേറ്റേറ്റ് ചാമുണ്ഡേശ്വരി ക്ഷേത്ര മഹോത്സവം നവംബര്‍14, 15 തീയതികളില്‍
അഭിപ്രായങ്ങൾ (Comments)