മാനന്തവാടി

കേരളോത്സവം ക്രിക്കറ്റ് ടൂര്‍ണമെന്റ്: ഡ്രാഗണ്‍ സി.സി എടപ്പടി ജേതാക്കളായി

കേരളോത്സവം ക്രിക്കറ്റ് ടൂര്‍ണമെന്റ്: ഡ്രാഗണ്‍ സി.സി എടപ്പടി ജേതാക്കളായി

മാനന്തവാടി: മാനന്തവാടി നഗരസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളോത്സവം ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഡ്രാഗണ്‍ സി.സി എടപ്പടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്‌നേഹദീപം മുദ്രമൂല രണ്ടാം സ്ഥാനം നേടി. 16 ഓളം ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു.ടൂര്‍ണമെന്റ് നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.എസ് മൂസ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ രജനീഷ് അധ്യക്ഷത വഹിച്ചു.കൗണ്‍സിലര്‍മാരായ വി.യു. ജോയ്, ശിവന്‍, വി.കെ. അനിത, ശരണ്യ, വിനീഷ്, ടി.വി. പ്രിന്‍സ് പൗലോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ