മാനന്തവാടി

അഗ്രഹാരം ചെക്ക് ഡാമിന് ഷട്ടർ സ്ഥാപിച്ചു; ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം

അഗ്രഹാരം ചെക്ക് ഡാമിന് ഷട്ടർ സ്ഥാപിച്ചു; ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം

അഗ്രഹാരം ചെക്ക് ഡാമിന് ഷട്ടർ സ്ഥാപിച്ചു; ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം

എടവക : എൽനിനോ പ്രതിഭാസത്തെ തുടർന്ന് ജില്ലയിൽ മഴ കുറഞ്ഞതോടെ കൃഷിയിടങ്ങളിലും ജലസംഭരണികളിലും ജലനിരപ്പ് താഴുന്നത് ആശങ്കയാകുന്നു. ഈ സാഹചര്യത്തിൽ ഒഴുകിപ്പോകുന്ന ജലം സംരക്ഷിക്കുന്നതിന്റെ ഭാഗമായി എടവകയിലെ അഗ്രഹാരം ചെക്ക് ഡാമിന് ഷട്ടർ സ്ഥാപിച്ചു.

ഗ്രാമപഞ്ചായത്ത്, എടവക കൃഷിഭവൻ, മൈനർ ഇറിഗേഷൻ വകുപ്പ്, പൊതുജനങ്ങൾ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രവർത്തനങ്ങൾ നടത്തിയത്. തടയണകളിലും ചെക്ക് ഡാമുകളിലും അറ്റകുറ്റപ്പണികൾ നടത്തി. ഉപയോഗശൂന്യമായിരുന്ന ഷട്ടറുകൾ നന്നാക്കുകയും മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ പുതിയ ഷട്ടറുകൾ ശേഖരിച്ച് തടയണകളിൽ സ്ഥാപിക്കുകയും ചെയ്തു.

പഞ്ചായത്തിൽ ഏകദേശം 16 കിലോമീറ്ററോളം പുഴ അതിർത്തി പങ്കിടുന്നുണ്ടെങ്കിലും മഴ കുറഞ്ഞതോടെ നെൽകർഷകർക്ക് ജലസേചന സൗകര്യം കുറയുകയും കിണറുകളിലെ ജലലഭ്യത താഴുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചെക്ക് ഡാമുകളിലും തടയണകളിലും ജലം സംഭരിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ, വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതിൽ, കൃഷി ഓഫീസർ കെ.ജി. സുനിൽ, മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുരേഷ്, അസിസ്റ്റന്റ് എൻജിനീയർ രാമകൃഷ്ണൻ, ഓവർസിയർമാരായ ഷിജു, അനൂപ്, പാടശേഖരസമിതി ഭാരവാഹികളായ വിനോദ് കാക്കഞ്ചേരി, ജെയിംസ്, വർഗീസ്, ജലനിധി ഭാരവാഹികൾ, പഞ്ചായത്ത് കോ-ഓർഡിനേറ്റർ പ്രവീൺ രാജഗിരി, എള്ളുമന്ദം പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

എടവക ഗ്രാമപഞ്ചായത്തിലെ മറ്റു തടയണകൾ കൂടി ജലസംഭരണികളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ജലസേചന വകുപ്പ്, കൃഷിവകുപ്പ്, പഞ്ചായത്ത് അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ