പനമരം: കേരളത്തിലെ സഹകരണ മേഖലയിലെ ജീവനക്കാര്‍ക്ക് 2026 ജനുവരി 1 മുതല്‍ നാല് ശതമാനം ക്ഷാമബത്ത (ഡി.എ) അനുവദിച്ച സംസ്ഥാന സര്‍ക്കാരിനെ കെ.സി.ഇ.എഫ് വയനാട് ജില്ലാ കൗണ്‍സില്‍ അഭിനന്ദിച്ചു. പനമരം സര്‍വീസ് സഹകരണ ബാങ്കില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് അഭിനന്ദനം അറിയിച്ചത്.നവംബര്‍ 29ന് എറണാകുളത്ത് നടക്കുന്ന കെ.സി.ഇ.എഫ് സംസ്ഥാന കൗണ്‍സില്‍ സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്റര്‍ പ്രചാരണത്തിന് വയനാട് ജില്ലയില്‍ തുടക്കമായി. പോസ്റ്റര്‍ കെ.സി.ഇ.എഫ് സംസ്ഥാന ട്രഷറര്‍ ലൂക്കോസ് ടി.സി. ജില്ലാ പ്രസിഡന്റ് പി.എന്‍. സുധാകരന് നല്‍കി പ്രകാശനം ചെയ്തു.
ജില്ലാ സെക്രട്ടറി വി.എന്‍. ശ്രീകുമാര്‍ സ്വാഗതം പറഞ്ഞു. മാനന്തവാടി താലൂക്ക് പ്രസിഡന്റ് ഷാജി തോമസ്, സെക്രട്ടറി സജി മാത്യു, വിജയേശ്വരി, ജില്‍സണ്‍ മാത്യു, സുല്‍ത്താന്‍ ബത്തേരി താലൂക്ക് പ്രസിഡന്റ് ഉമ്മര്‍ കെ., ജിതേഷ്, ഷാജി എന്‍.കെ., സതീശന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.ഷാജി തോമസ് നന്ദി പ്രകാശിപ്പിച്ചു.
അഭിപ്രായങ്ങൾ (Comments)