വെള്ളമുണ്ട: മാനന്തവാടി ഉപജില്ലാ കലോത്സവത്തിന്റെ പ്രോഗ്രാം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനുമായ ഉനൈസ് ഒ ടി നിര്‍വഹിച്ചു. പതിനാറാം തീയതി മുതല്‍ ആരംഭിക്കുന്ന ഉപജില്ലാ കലോത്സവത്തില്‍ 323 മത്സരങ്ങള്‍ സുഗമമായി നടക്കുന്നതിന്ന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രോഗ്രാം കമ്മിറ്റി ഓഫീസില്‍ ആരംഭിച്ചു . അധ്യാപക സംഘടനയായ കെഎസ്ടിഎ യ്ക്കാണ് പ്രോഗ്രാമിന്റെചുമതല. ചടങ്ങില്‍ പിടി എ പ്രസിഡന്റ് മൊയ്തു വാരമ്പറ്റ , സ്‌കൂള്‍ പ്രിന്‍സിപ്പല്‍രാധിക, സ്‌കൂള്‍ എച്ച് എം ബീന സി ടി, പ്രോഗ്രാം കണ്‍വീനര്‍ എ അജയകുമാര്‍സീനിയര്‍ അസിസ്റ്റന്റ് കെ കെ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു
മാനന്തവാടി ഉപജില്ലാ കലോത്സവം; പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
അഭിപ്രായങ്ങൾ (Comments)