മാനന്തവാടി

 'അന്തിവെളിച്ചം' വയോജന കൂട്ടായ്മയുടെ സംഗമം നവംബര്‍ 15ന്

 'അന്തിവെളിച്ചം' വയോജന കൂട്ടായ്മയുടെ സംഗമം നവംബര്‍ 15ന്

മാനന്തവാടി: വയോജനങ്ങളുടെ കൂട്ടായ്മയായ 'അന്തിവെളിച്ചം' വാട്‌സ്ആപ്പ് കൂട്ടായ്മയുടെ സംഗമം നവംബര്‍ 15 ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചുമാനന്തവാടി വയനാട് സ്‌ക്വയറില്‍ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സംഗമത്തില്‍ വയോജനങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. ഒറ്റപ്പെട്ട് കഴിയുന്ന 60 വയസ്സ് കഴിഞ്ഞവരെ കൂട്ടായ്മയുടെ ഭാഗമാക്കി അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും സ്‌നേഹത്തോടെ ഒത്തുചേര്‍ന്ന് അനുഭവങ്ങളും സന്ദേശങ്ങളും പങ്കുവെക്കാനുമാണ് സംഘടന ലക്ഷ്യമിടുന്നത്.

പഴയകാല പാചകക്കുറിപ്പുകള്‍, ക്വിസ് മത്സരങ്ങള്‍, അന്താക്ഷരി, നിമിഷനേരം കൊണ്ട് കഥകളും കവിതകളും രചിക്കല്‍ തുടങ്ങിയ മത്സരങ്ങളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

വാര്‍ത്താസമ്മേളനത്തില്‍ സുമതി പി., മോഹന്‍ദാസ് കെ.കെ., സാജന്‍ ടി.പി., പോത്തന്‍ എം.സി., ഉണ്ണികൃഷ്ണന്‍ പി.ആര്‍., മാര്‍ഗരറ്റ് തോമസ്, ഗിരിജ മോഹന്‍ദാസ് എന്നിവര്‍ സംബന്ധിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ