മാനന്തവാടി: സത്യജിത് റേ ഇന്റര്‍നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സിഫി ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ 4, 5 (വെള്ളി, ശനി) തീയതികളില്‍ മാനന്തവാടി വര്‍ണ്ണ തിയേറ്ററില്‍ നടക്കും. രാജ്യത്തിനകത്തും പുറത്തുനിന്നുമായി ഇരുനൂറിലധികം എന്‍ട്രികള്‍ ലഭിച്ച മത്സരത്തില്‍ നിന്ന് വിദഗ്ധ സമിതി തിരഞ്ഞെടുത്ത മുപ്പതോളം സിനിമകളാണ് രണ്ട് ദിവസങ്ങളിലായി മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, റീല്‍സ്, മ്യൂസിക് വീഡിയോകള്‍ എന്നിവയാണ് വിവിധ മത്സര വിഭാഗങ്ങള്‍. ഇതില്‍ മികച്ച ഹ്രസ്വചിത്രത്തിന് ഒന്നാം സമ്മാനമായി 1,00,000 രൂപയും, രണ്ടാം സമ്മാനമായി 20,000 രൂപയും, മൂന്നാം സമ്മാനമായി 10,000 രൂപയും ലഭിക്കും. കൂടാതെ, മികച്ച ഡോക്യുമെന്ററിക്ക് 20,000 രൂപയും, മികച്ച റീല്‍, മികച്ച മ്യൂസിക് വീഡിയോ എന്നിവയ്ക്ക് 10,000 രൂപ വീതവും സമ്മാനമായി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 73061 08959 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
അഭിപ്രായങ്ങൾ (Comments)