കണ്ടത്തുവയല്‍: കണ്ടത്തുവയല്‍ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിലെ പ്രീപ്രൈമറി കലോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതിക എം. കലോത്സവം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുമേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രധാന അധ്യാപിക വിനീത എന്‍. സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ വെച്ച് പന്നിയോടന്‍ ഇസ്മായില്‍ ഹാജി സ്‌കൂളിനായി സ്‌പോണ്‍സര്‍ ചെയ്ത സ്‌പോര്‍ട്‌സ് കിറ്റ്, സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് ബിലാല്‍ ഏറ്റുവാങ്ങി.
പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് സാലിം, എസ്.എം.സി. ചെയര്‍മാന്‍ അസീസ് എച്ച്., നൗഫല്‍ വി., ഖാലിദ് കെ., സാജിത പി.കെ. എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. തുടര്‍ന്ന് കുരുന്നുകളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
കണ്ടത്തുവയല്‍ ഗവ. എല്‍.പി. സ്‌കൂളില്‍ പ്രീപ്രൈമറി കലോത്സവം നടത്തി
അഭിപ്രായങ്ങൾ (Comments)