മാനന്തവാടി: മാനന്തവാടി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ വിമുക്തി ഡിഅഡിക്ഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ കുടുംബസംഗമവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. മെഡിക്കല്‍ കോളേജ് സ്‌കില്‍ ലാബില്‍ വെച്ച് നടന്ന പരിപാടി വിമുക്തി മാനേജരും അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുമായ സജിത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിമുക്തി നോഡല്‍ ഓഫീസര്‍
ഡോ.ഹരീഷ് കൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.ഡോളി ഫ്രാന്‍സിസിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ ഡോ. മെറിന്‍ സ്വാഗതവും, വിമുക്തി സെക്യൂരിറ്റി ഓഫീസര്‍ പി.എച്ച്. നൗഫല്‍ നന്ദിയും പറഞ്ഞു.കൗണ്‍സിലര്‍ പി. ജാസിറ,ജനമൈത്രി എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ഇ.അനൂപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.കെ.മന്‍സൂര്‍ അലി, കെ.യു.ജോബിഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
തുടര്‍ന്ന് എക്‌സൈസ് വിമുക്തി മിഷന്‍ വയനാട് ജില്ലാ കോഓര്‍ഡിനേറ്റര്‍ എന്‍.സി.സജിത്ത്കുമാര്‍ അച്ചൂരാനം ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.ചടങ്ങിന്റെ ഭാഗമായി ഡിഅഡിക്ഷന്‍ സെന്ററിലെ ചികിത്സയിലൂടെ ലഹരിമുക്തരായി ജീവിതത്തിലേക്ക് തിരികെ വന്നവരുടെ അനുഭവങ്ങള്‍ പങ്കുവെക്കലും നടന്നു.
അഭിപ്രായങ്ങൾ (Comments)