മാനന്തവാടി: മാനന്തവാടി മുനിസിപ്പാലിറ്റിയിലെ 23-ാം ഡിവിഷനില്‍പ്പെട്ട ഇലത്തുവയലില്‍ കിണറ്റില്‍ വീണ ആടിനെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. പാറ്റയുടെ ഉടമസ്ഥതയിലുള്ള ആടാണ് കിണറ്റില്‍ അകപ്പെട്ടത്.വിവരമറിഞ്ഞ് മാനന്തവാടി അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നെത്തിയ സേനാംഗങ്ങള്‍ റെസ്‌ക്യൂ നെറ്റിന്റെ സഹായത്തോടെ കിണറ്റിലിറങ്ങി ആടിനെ സുരക്ഷിതമായി പുറത്തെടുത്ത് ഉടമസ്ഥയ്ക്ക് കൈമാറി.
അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ സുരേഷ് കുമാര്‍, ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ഒ.ജി. പ്രഭാകരന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സനൂപ് കെ.എ., മനു അഗസ്റ്റിന്‍, ദീപ്ത് ലാല്‍, ലജിത്ത് ആര്‍.സി., ഹോം ഗാര്‍ഡ് ബൈജു ഇ.ജെ. എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
കിണറ്റില്‍ വീണ ആടിനെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി
അഭിപ്രായങ്ങൾ (Comments)