മാനന്തവാടി: ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി പണ്ഡിത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നൂറ്റി മുപ്പത്തിയേഴാം ജന്‍മ്മദിനത്തില്‍ വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കുരുന്നുകള്‍ക്കൊപ്പം ശിശുദിനം ആഘോഷിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.സ്‌കൂളുകളിലും അംഗന്‍വാടികളിലും വിപലമായ ആഘോഷങ്ങള്‍ നടത്തുമ്പോള്‍ അതിലൊന്നും പങ്കെടുക്കാന്‍ കഴിയാതെ അസുഖ ബാധിരതായി ആശുപത്രിയില്‍ കഴിയുന്ന കുട്ടികള്‍ക്ക് റോസാപൂവും മധുരവും നല്‍കിയാണ് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.മണ്ഡലം പ്രസിഡണ്ട് ഷെക്കീര്‍ പുനത്തിലിന്റെ അധ്യക്ഷതയില്‍ നടത്തിയ പരിപാടി യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് ഉദ്ഘാടനം ചെയ്തു.
ആഷിഖ് മന്‍സൂര്‍,ജിജേഷ് ഗോപി,ഷാലു മനോജ്,ആശ ക്ലബ്ക്കുന്ന്,റഷീദ് അപ്‌സര,ഐ എന്‍ ടി യു സി ഹോസ്പിറ്റല്‍ ജീവനക്കാരായ ജിജി തൃശിലേരി,ജറീഷ് മൂടമ്പത്ത്,രാഹുല്‍ പി ഡി,ഉനൈസ് തുടങ്ങിയവര്‍ നേതൃത്വ നല്‍കി
അഭിപ്രായങ്ങൾ (Comments)