പുലിക്കാട്: പുലിക്കാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് 2025-26 പദ്ധതി നിര്‍വ്വഹണത്തിന്റെ ഭാഗമായി പൂര്‍ത്തീകരിച്ച ഇന്റര്‍ലോക്ക് പാകിയ മുറ്റത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഖമര്‍ ലൈല നിര്‍വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൗദ കൊടുവേരി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് അബ്ദുല്ല കുന്നത്ത്, എംപിടിഎ പ്രസിഡണ്ട് റാഷിദ പള്ളിയാല്‍, എസ്എംസി ചെയര്‍പേഴ്‌സണ്‍ മുഹമ്മദ് പി.കെ, പിടിഎ വൈസ് പ്രസിഡന്റ് നിസാര്‍ കൊടക്കാട്
പ്രഥമധ്യാപിക ജെസ്സി വി.വി എന്നിവര്‍ സംബന്ധിച്ചു.
ഇന്റര്‍ലോക്ക് പാകിയ സ്‌കൂള്‍ മുറ്റം ഉദ്ഘാടനം ചെയ്തു.
അഭിപ്രായങ്ങൾ (Comments)