മാനന്തവാടി: കാര്‍ഷിക മേഖലയായ മാനന്തവാടിയില്‍ കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന വിധത്തില്‍ കാര്‍ഷിക വിപണന കേന്ദ്രം സ്ഥാപിക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം മാനന്തവാടി നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ കൃഷിമന്ത്രിയോട് ആവശ്യപ്പെട്ടു. മാനന്തവാടി ലീഗ് ഓഫീസില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ പ്രസിഡന്റ് മായന്‍ മുതിര അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി. അസ്സയ്‌നാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. കേളോത്ത് സലീം സ്വാഗതം പറഞ്ഞു. മാനന്തവാടിയില്‍ പ്രവര്‍ത്തിച്ചുവരുന്ന മെഡിക്കല്‍ കോളേജിന് ആവശ്യമായ സ്ഥലം മാനന്തവാടിയില്‍ തന്നെ എത്രയും വേഗം കണ്ടെത്തി, ആവശ്യമായ സൗകര്യങ്ങളൊരുക്കി പൂര്‍ണ സജ്ജമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പെര്‍ലോത്ത് അമ്മദ് ഹാജി, ഉസ്മാന്‍ പുഴക്കല്‍, ഉസ്മാന്‍ പള്ളിയാല്‍, അത്തിലന്‍ ഇബ്രാഹിം ഹാജി, പോക്കര്‍ കോറോം, സി. കാദര്‍ ഹാജി, കേളോത്ത് നാസര്‍, കെ. ഇബ്രാഹിം, തുരുത്തിയില്‍ യൂസഫ്, അബൂബക്കര്‍ കാട്ടിക്കുളം, ആബിദ് തുടങ്ങിയവര്‍ സംസാരിച്ചു.
അഭിപ്രായങ്ങൾ (Comments)