മാനന്തവാടി

മാനന്തവാടി ഉപജില്ല കലോത്സവം; വിളംബര ജാഥ നടത്തി

മാനന്തവാടി ഉപജില്ല കലോത്സവം; വിളംബര ജാഥ നടത്തി

വെള്ളമുണ്ട: മാനന്തവാടി ഉപജില്ല കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം വെള്ളമുണ്ട എട്ടേനാല്‍ ടൗണില്‍ വിളംബര ജാഥ സംഘടിപ്പിച്ചു. നവംബര്‍ 16 മുതല്‍ 20 വരെയാണ് മാനന്തവാടി ഉപജില്ല കലോത്സവം നടക്കുന്നത്. വിളംബര ജാഥയില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കമര്‍ ലൈല, വൈസ് പ്രസിഡണ്ട് ലതിക എം,വാര്‍ഡ് മെമ്പര്‍ റംല മുഹമ്മദ്, ഷമീര്‍ തുരുത്തിയില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുനില്‍കുമാര്‍, പ്രിന്‍സിപ്പാള്‍ രാധിക, സ്വാഗത സംഘം കമ്മിറ്റിയുടെ വര്‍ക്കിംഗ് ചെയര്‍മാന്‍ മൊയ്തു   ആറങ്ങാടന്‍ ,  വൈസ് പ്രിന്‍സിപ്പാള്‍ ബീന സി.ടി എയുപി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷൈല  തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വെള്ളമുണ്ട ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വെള്ളമുണ്ട എയുപി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പൊതുജനങ്ങളും രക്ഷിതാക്കളും വിളംബര ജാഥയില്‍ പങ്കെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ