പനമരം: പഴശ്ശി സമരങ്ങളുടെ മുന്നണി പോരാളിയായിരുന്ന തലക്കല്‍ ചന്തുവിന്റെ സ്മരണ ദിനമായ നവംബര്‍ 15 ന് അദ്ദേഹത്തിന്റെ ദീപ്ത സ്മരണകളാല്‍ ധന്യമായ പനമരത്തെ തലക്കല്‍ ചന്തു സ്മാരകത്തില്‍ പുഷ്പാ ചര്‍ച്ചന നടത്തി 222-ാം പഴശ്ശി ദിനാചരണത്തിന്റെ തുടക്കം കുറിച്ചു. മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ പനമരം ബ്ലോക്ക് പഞ്ചായത്തിന്റെയും, പനമരം ഗ്രാമ പഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ചടങ്ങില്‍ മാനന്തവാടി നഗരസഭാ അധ്യക്ഷന്‍ ജേക്കബ് സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍ ദിലീപ് കുമാര്‍, പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി അലക്കമുറ്റം, മാനന്തവാടി വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി ജോര്‍ജ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ പിവിഎസ് മൂസ്സ, കൗണ്‍സിലര്‍ മാരായ വി.യു ജോയ്, പി.കെ ഹംസ ചെറിയാന്‍ കോട്ടയില്‍, പനമരം ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാജഹാന്‍ കോവ,
മെമ്പര്‍മാരായ സെബാസ്റ്റ്യന്‍, ബാലന്‍, പഴശ്ശി അനുസ്മരണ കമ്മറ്റി കണ്‍വീനര്‍ ഷാജന്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പഴശ്ശി ദിനാചരണത്തിന് തുടക്കമായി
അഭിപ്രായങ്ങൾ (Comments)