മാനന്തവാടി

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ പുത്തരിയുത്സവം നാളെ; നിറകതിരുകള്‍ ക്ഷേത്രത്തിലെത്തിച്ചു

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ പുത്തരിയുത്സവം നാളെ; നിറകതിരുകള്‍ ക്ഷേത്രത്തിലെത്തിച്ചു

തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ പുത്തരിയുത്സവത്തോടനുബന്ധിച്ചുള്ള നിറകതിരുകള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ക്ഷേത്രത്തിലെത്തിച്ചു.ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ അപ്പപ്പാറ ചെറിയ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് അവകാശികള്‍ ശേഖരിച്ച നെല്‍ക്കതിരുകള്‍ കറ്റകളാക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചത്. തിരുനെല്ലി ക്ഷേത്രത്തിന് സമീപത്തെ ദൈവത്താര്‍ മണ്ഡപത്തില്‍ എത്തിച്ച കതിരുകള്‍ ക്ഷേത്രജീവനക്കാര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.നാളെ രാവിലെ ദൈവത്താര്‍ മണ്ഡപത്തില്‍നിന്ന് ക്ഷേത്രത്തിലേക്ക് കതിര്‍ എഴുന്നള്ളിക്കും. തുടര്‍ന്ന് ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ മേല്‍ശാന്തി ഇ.എന്‍. കൃഷ്ണന്‍ നമ്പൂതിരി കതിര്‍പൂജ നിര്‍വഹിക്കും. തുടര്‍ന്ന് നിറകതിരുകള്‍ ഭക്തജനങ്ങള്‍ക്ക് പ്രസാദമായി വിതരണം ചെയ്യും.ചടങ്ങുകള്‍ക്ക് ശേഷം വിപുലമായ പുത്തരിസദ്യയും ഒരുക്കിയിട്ടുണ്ട്. പുത്തരിയുത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും ആചാരാനുഷ്ഠാനങ്ങളും നടക്കും.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ