മാനന്തവാടി

കാപ്പി കര്‍ഷക സെമിനാര്‍ സംഘടിപ്പിച്ചു

കാപ്പി കര്‍ഷക സെമിനാര്‍ സംഘടിപ്പിച്ചു

പടമല: എയിംസ് വേ ഡെവലപ്‌മെന്റ് സൊസൈറ്റി മാനന്തവാടിയുടെ ആഭിമുഖ്യത്തില്‍ പടമല പള്ളി പാരിഷ് ഹാളില്‍ കാപ്പി കര്‍ഷക സെമിനാര്‍ സംഘടിപ്പിച്ചു. എയിംസ് വേ ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ സുപ്രിയ സുരേന്ദ്രന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
അഗ്രികള്‍ച്ചറല്‍ എക്‌സ്‌പേര്‍ട്ട് നിഖിത ബെന്നി സെമിനാറിന് നേതൃത്വം നല്‍കി. അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യ ജില്ലാ മാനേജരും കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് നോഡല്‍ ഓഫീസറുമായ എല്‍ദോ പി.ജെ. ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ക്ലാസെടുത്തു.
എയിംസ് വേ ഡെവലപ്‌മെന്റ് സൊസൈറ്റി മാനന്തവാടി പ്രസിഡന്റ് റെജി കളപ്പുരയില്‍ അധ്യക്ഷത വഹിച്ചു. 

സെക്രട്ടറി ജിഷാദ് പാല്‍വെളിച്ചം, മാനന്തവാടി നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിബു കെ. ജോര്‍ജ്, തിരുനെല്ലി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. സിജിത്, മാനന്തവാടി നഗരസഭ പതിനഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ ലിസി ജോസ്, എയിംസ് വേ ഫൗണ്ടേഷന്‍ നാഷണല്‍ പ്രസിഡന്റ് സന്ദീപ് സെബാസ്റ്റ്യന്‍, എയിംസ് വേ ഫൗണ്ടര്‍ ജോണി കെ.വി., എയിംസ് വേ ഡെവലപ്‌മെന്റ് സൊസൈറ്റി ജില്ലാ വൈസ് പ്രസിഡന്റ് ഷാജി ജോസഫ് എന്നിവര്‍ സംസാരിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ