പുതുശ്ശേരി: പുതുശ്ശേരി യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ശാസ്ത്രമേളയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി ആദരിച്ചു.ക്ലബ്ബ് പ്രസിഡന്റ് സതീഷ് പി.എന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഷിന്റോ കല്ലിങ്കല്‍ അധ്യക്ഷത വഹിച്ചു. പ്രേംജിത്ത്, സി.ജെ ജോയ്, സിനി തോമസ്, രതീഷ് എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി മെല്‍ബിന്‍ നന്ദി പറഞ്ഞു.ചടങ്ങിന് ശേഷം ക്ലബ്ബ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പുതുശ്ശേരി ടൗണില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി. പൊതുസ്ഥലങ്ങളുടെ ശുചിത്വവും പരിസര സംരക്ഷണവും ലക്ഷ്യമിട്ടായിരുന്നു ശുചീകരണ പ്രവര്‍ത്തനം.
വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
അഭിപ്രായങ്ങൾ (Comments)