മാനന്തവാടി: വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താന്‍ നല്ലൂര്‍നാട് എ.എം.എം.ആര്‍.ജി.എച്ച്. എസ്.എസില്‍ 'സ്‌പെല്ലിങ് ബീ' പദ്ധതി തുടങ്ങി. ജില്ലാ പഞ്ചായത്തംഗം ജില്‍സണ്‍ തൂപ്പുങ്കര ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ട് കെ. ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പല്‍ എ.സ്വര്‍ഗിണി,പ്രധാനധ്യാപകന്‍ എസ്.അബ്ദുല്ല, സീനിയര്‍ അസിസ്റ്റന്റ് ഷാജി അബ്രഹാം, അധ്യാപിക
വി.സ്മിത എന്നിവര്‍ സംസാരിച്ചു. എസ്.സുമേഷ് സ്‌പെല്‍ മാസ്റ്ററായി. പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുക, ഇംഗ്ലീഷ് വാക്കുകള്‍ സ്‌പെല്ലിങ് തെറ്റാതെ എഴുതാന്‍ പ്രാപ്തരാക്കുക,വാക്കുകളുടെ ശരിയായ അക്ഷരക്രമം തിരിച്ചറിയാനും ഓര്‍മ്മശേഷി ശക്തിപ്പെടുത്താനും സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടത്തുന്നത്.
നല്ലൂര്‍നാട് അംബേദ്കര്‍ സ്‌കൂളില്‍ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താല്‍ 'സ്‌പെല്ലിങ് ബീ' പദ്ധതി
അഭിപ്രായങ്ങൾ (Comments)