മാനന്തവാടി

 ശാസ്ത്രമേള വിജയികള്‍ക്ക്  ഓറിയന്റേഷന്‍ പ്രോഗ്രാം നടത്തി

 ശാസ്ത്രമേള വിജയികള്‍ക്ക്  ഓറിയന്റേഷന്‍ പ്രോഗ്രാം നടത്തി

മാനന്തവാടി: മാനന്തവാടി എംജി എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന 2026 വയനാട് റവന്യൂ ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് വിജയികളായ കുട്ടികള്‍ക്കായി പൊതു വിദ്യാഭ്യാസ വകുപ്പ്   മാനന്തവാടി എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് ഓറിയന്റേഷന്‍ പ്രോഗ്രാം നടത്തി. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പരിപാടി പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്നത്. വയനാടിന്റെ സമഗ്ര വികസനത്തിന് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തവും ഉത്തരവാദിത്വവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്.ഗണിതശാസ്ത്രം സാമൂഹ്യ ശാസ്ത്രം സയന്‍സ്,പ്രവര്‍ത്തി പരിചയം, ഐ ടി തുടങ്ങിയ മേളകളിലെ ഒന്നും രണ്ടും സ്ഥാനത്തിന് അര്‍ഹരായ കുട്ടികളും അധ്യാപകരും അടങ്ങുന്ന 500 ഓളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. വിവിധ മേളകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ വിവിധ വിഭാഗങ്ങളായി തിരിഞ്ഞ് വിദഗ്ധരായ അധ്യാപകര്‍ അവര്‍ക്ക് ക്ലാസുകള്‍ നല്‍കി.


       പുതിയ ചിന്തകളിലേക്കും പുതിയ സാധ്യതകളിലേക്കും വെളിച്ചം വീശുകയും കുട്ടികള്‍ക്ക് സംസ്ഥാനതല മത്സരങ്ങളില്‍ കൃത്യമായ ദിശാബോധം നല്‍കി ഏറ്റവും മികച്ച വിജയം കൈവരിക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
        വയനാട് ഡിഡിഇ  ശശീന്ദ്ര വ്യാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി വി എസ് മൂസ മുഖ്യാതിഥിയായിരുന്നു. വിവിധ ക്ലബ് സെക്രട്ടറിമാരായ ശ്രീ.റാഫി, അയൂബ്,ശ്രീമതി ബ്രിജിറ്റ്, ശ്രീമതി ഹസീന,ശ്രീ ബിനേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ