മാനന്തവാടി

തോണിച്ചാല്‍ മലക്കാരി ക്ഷേത്രത്തില്‍ മണ്ഡലകാല അന്നദാനത്തിന് നാളെ തുടക്കം

തോണിച്ചാല്‍ മലക്കാരി ക്ഷേത്രത്തില്‍ മണ്ഡലകാല അന്നദാനത്തിന് നാളെ തുടക്കം

മാനന്തവാടി: തോണിച്ചാല്‍ മലക്കാരി ശിവക്ഷേത്രേ ത്തില്‍ 41 ദിവസം നീണ്ടു നില്‍ക്കുന്ന മണ്ഡലകാല അന്നദാനത്തിന് നാളെ (നവംബര്‍ 17) തുടക്കമാവുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി മണ്ഡലകാലത്തില്‍ ക്ഷേത്രത്തില്‍ നടത്തിവരുന്ന അന്നദാനത്തില്‍ പങ്കെടുക്കാന്‍ നിരവധി ഭക്തരാണ് ക്ഷേത്രത്തില്‍ എത്തിച്ചേരുന്നത്. ഉച്ചക്ക്  12.30 മുതല്‍ 2.30 വരെ ക്ഷേത്രത്തില്‍ അന്നദാനം നടക്കും. അന്നദാനത്തിന് പുറമേ മണ്ഡലകാല മഹോല്‍സവത്തിന്റെ ഭാഗമായി ശനിയാഴ്ചകളില്‍ ഭജന, സമാപന ദിവസം ദശസഹസ്ര ദീപ സമര്‍പ്പണം എന്നിവയും നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 


വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ സി.അഖില്‍ പ്രേം, കെ.വി രാധാകൃഷ്ണന്‍ , തുളസീദാസ് വി.ജി, പി.വി സുകുമാരന്‍ , സൂരജ് എം.എം തുടങ്ങിയവര്‍ പങ്കെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ