മാനന്തവാടി

പഠനത്തിരക്കിന് അവധി നല്‍കി സൂമ്പ താളം; ആവേശത്തോടെ ചുവടുവെച്ച് പനമരം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

പഠനത്തിരക്കിന് അവധി നല്‍കി സൂമ്പ താളം; ആവേശത്തോടെ ചുവടുവെച്ച് പനമരം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

പനമരം: വിദ്യാര്‍ത്ഥികളില്‍ കായികക്ഷമതയും മാനസികോല്ലാസവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൂമ്പ ഡാന്‍സ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. സ്‌കൂളില്‍ നടപ്പിലാക്കുന്ന സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഗോത്രവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് ഈ പ്രത്യേക പരിശീലന പരിപാടി ഒരുക്കിയത്.പ്രശസ്ത സൂമ്പ ഡാന്‍സ് പരിശീലക ഡോ. ശോഭ സജീവ് ക്യാമ്പിന് നേതൃത്വം നല്‍കി. സംഗീതത്തിന്റെ താളത്തിനൊത്ത് ലളിതവും ഊര്‍ജ്ജസ്വലവുമായ വ്യായാമ മുറകള്‍ കോര്‍ത്തിണക്കിയുള്ള പരിശീലനം കുട്ടികള്‍ക്ക് നവ്യാനുഭവമായി. തുടക്കം മുതല്‍ അവസാനം വരെ വലിയ ആവേശത്തോടെയും പങ്കാളിത്തത്തോടെയുമാണ് വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ അണിനിരന്നത്.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ