പനമരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഉജ്വല ബാല്യം പുരസ്‌കാരം നിവേദ് സുധീര്‍ ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് ശിശുദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മന്ത്രി ബിന്ദു കൃഷ്ണയില്‍ നിന്നാണ് പുരസ്‌കാരം സ്വീകരിച്ചത്.25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കലാരംഗത്തെ മികവിനും കഴിവുകള്‍ക്കുമുള്ള അംഗീകാരമായാണ് നിവേദിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.പനമരത്ത് മെഡിക്കല്‍ ഷോപ്പ് നടത്തുന്ന സുധീറിന്റെയും പോരുന്നന്നൂര്‍ സി.എച്ച്.സിയിലെ നഴ്‌സിംഗ് ഓഫീസര്‍ ദിവ്യയുടെയും മകനാണ് നിവേദ്. പനമരത്തെ റിഥം ഓഫ് വയനാട് മ്യൂസിക് സ്‌കൂളിലെ ജാസ് ഡ്രം അധ്യാപകനായ പിതാവ് സുധീറിന്റെ കീഴിലാണ് നിവേദ് ജാസ് ഡ്രം പരിശീലനം നടത്തുന്നത്.
ഉജ്ജ്വല ബാല്യം പുരസ്‌കാരം ഏറ്റുവാങ്ങി നിവേദ് സുധീര്‍
അഭിപ്രായങ്ങൾ (Comments)