മാനന്തവാടി: നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെ ചില്ലറ വിപണിയിലെ രൂക്ഷമായ വിലക്കയറ്റത്തിനെതിരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത 'ജനരോഷ തീപ്പന്തം' പ്രതിഷേധത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം രൂക്ഷമായി അനുഭവപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിരിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.വിലക്കയറ്റം നിയന്ത്രിച്ച് സാധാരണ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ തുടരുന്ന അലംഭാവം അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുക: എസ്ഡിപിഐ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി
അഭിപ്രായങ്ങൾ (Comments)