മാനന്തവാടി: ആരവം സീസണ്‍ നാല് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഡിസംബറില്‍ വെള്ളമുണ്ടയില്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 19നാണ് കിക്കോഫ്. അല്‍കരാമ ഗ്രൂപ്പിന്റെയും റിമാല്‍ ഗ്രൂപ്പിന്റെയും സ്‌പോണ്‍സര്‍ഷിപ്പിലാണ് ഈ വര്‍ഷം ടൂര്‍ണമെന്റ് നടത്തുന്നത്.
ഓള്‍സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷനു കീഴിലുള്ള ലക്കി സ്റ്റാര്‍ കോട്ടപ്പുറം, മെഡിഗാര്‍ഡ് അരീക്കോട്, സോക്കര്‍ ഷൊര്‍ണൂര്‍, ശാസ്താ മെഡിക്കല്‍ തൃശ്ശൂര്‍, കെ.ഡി.എസ്. കീഴ്‌ശ്ശേരി, എഫ്.സി. കൊണ്ടോട്ടി, സ്‌കൈ ബ്ലൂ എടപ്പാള്‍, എഫ്.സി. മണ്ണാര്‍ക്കാട്, ടൗണ്‍ ടീം അരീക്കോട്, യൂറോ സ്‌പോര്‍ട്‌സ് പടന്ന, റോയല്‍ ട്രാവല്‍സ് കോഴിക്കോട്, കെ.എഫ്.സി. കാളികാവ്, ജിംഖാന തൃശ്ശൂര്‍, എഫ്.സി. തൃക്കരിപ്പൂര്‍, അല്‍ മദീന ചെര്‍പ്പുളശ്ശേരി, ഇസ്സ ഗ്രൂപ്പ് ചെര്‍പ്പുളശ്ശേരി, മുസാഫിര്‍ എഫ്.സി, കണ്ണൂര്‍, ഫിഫ മ!ഞ്ചേരി, ഫിറ്റ്‌വല്‍ കോഴിക്കോട് തുടങ്ങിയ പ്രമുഖ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.
കായിക മത്സരങ്ങള്‍ക്കപ്പുറം സാമൂഹിക ഉത്തരവാദിത്വത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കിയാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി ആരവം ഫുട്‌ബോള്‍ ടൂര്‍ണമെ്!റ് നടത്തുന്നത്. ടൂര്‍ണമെന്റ് നടത്തുന്നതിനായി വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ മൈതാനത്തിനു അനുമതി തേടിയിട്ടുണ്ട്.
സംഘാടക സമിതി ചെയര്‍മാന്‍ പി.കെ. അമീന്‍, ജനറല്‍ കണ്‍വീനര്‍ സി.പി.എം. ജില്ലാ സെക്രട്ടറി കെ. റഫീഖ്, ടൂര്‍ണമെന്റ് കോഡിനേറ്റര്‍ എം. മുജീബ് റഹ്മാന്‍, സംഘാടക സമിതി ഭാരവാഹികളായ സി.എം. അനില്‍കുമാര്‍, ഇ.കെ. ഹമീദ്, ടി. അഷ്‌കര്‍, ഹാരിസ് മിന്നങ്കോടന്‍, എ. റാഷിദ്, എ. മുഹമ്മദലി, എ.കെ. നാസര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)