വെള്ളമുണ്ട: മാനന്തവാടി ഉപജില്ലാ കലോത്സവത്തിന് വേദിയാകുന്ന വെള്ളമുണ്ട ഗവണ്‍മെന്റ് മോഡല്‍ എച്ച്.എസ്.എസിലെ ഹെഡ്മിസ്ട്രസ് ബീന സി.ടിയും കുടുംബവും സുഹൃത്തുക്കളും ചേര്‍ന്ന് കലോത്സവ കമ്മിറ്റിക്ക് പുതിയ എവര്‍ റോളിംഗ് ട്രോഫികള്‍ സംഭാവന നല്‍കി. നിലവിലുണ്ടായിരുന്ന എവര്‍ റോളിംഗ് ട്രോഫികളില്‍ ചില ട്രോഫികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതറിഞ്ഞാണ് ഇവര്‍ പുതിയവ വാങ്ങി നല്‍കിയത്.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുനില്‍കുമാര്‍ എം ട്രോഫികള്‍ ഏറ്റുവാങ്ങി.പഞ്ചായത്ത് പ്രസിഡന്റ് കമര്‍ ലൈല, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ മുഫീദ തസ്‌നി, വാര്‍ഡ് മെമ്പര്‍ റംല, പ്രിന്‍സിപ്പല്‍ രാധിക ടീച്ചര്‍ , പി.ടി.എ പ്രസിഡന്റ് മോയി വാരാമ്പറ്റ, സുരേഷ് കുമാര്‍ട്രോഫി കമ്മിറ്റി കണ്‍വീനര്‍ സിദ്ദീഖ് കെ, കമ്മിറ്റി അംഗങ്ങളായ ഷജീര്‍ പി.എ, സഹദുള്ള കെ, മിനി ജോര്‍ജ്ജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഉപജില്ലാ കലോത്സവത്തിന് പുത്തന്‍ ട്രോഫികള്‍ സമ്മാനിച്ച് ഹെഡ്മിസ്ട്രസും കുടുംബവും
അഭിപ്രായങ്ങൾ (Comments)