മാനന്തവാടി: വയനാട് ജില്ലാ ഖോ ഖോ അസോസിയേഷന്‍ നടത്തിയ ജില്ലാ തല ഖോ ഖോ മത്സരത്തില്‍ സബ് ജൂനിയര്‍ പെണ്‍ കുട്ടികളുടെ വിഭാഗത്തില്‍ ജിഎച്ച്എച്ച്എസ്എസ് ആറാട്ടുതറ ചാമ്പ്യന്‍മാരായി. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ സെക്കന്റ് റണ്ണേഴ്‌സപ്പും ആറാട്ടുതറയുടെ കായികതാരങ്ങള്‍ സ്വന്തമാക്കി. വിദ്യാലയത്തിലെ കായിക അദ്ധ്യാപിക ജാന്‍സി പി.വി യുടെ പരിശീലന മികവില്‍ ലഭിച്ച നേട്ടത്തില്‍ സ്‌കൂള്‍ പിടിഎ അഭിനന്ദിച്ചു.
വയനാട് ജില്ലാ ഖോഖോ സബ് ജൂനിയര്‍ ചാമ്പ്യന്‍ ഷിപ്പില്‍ ആറാട്ടുതറ സ്‌കൂളിന് മികച്ച വിജയം
അഭിപ്രായങ്ങൾ (Comments)