മാനന്തവാടി: സൗജന്യമായി ലൈവ് ടിവി ചാനലുകള്‍ കാണാമെന്ന വ്യാജേന പ്രചരിക്കുന്ന LWTV ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത മാനന്തവാടി സ്വദേശിക്ക് നഷ്ടമായത് 97,000 രൂപയോളം. രണ്ട് ഘട്ടങ്ങളിലായി 10 മിനിറ്റുകള്‍ക്കുള്ളിലാണ് ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കപ്പെട്ടത്. ആദ്യം 55,000 രൂപയും പിന്നീട് 42,000 രൂപയുമാണ് നഷ്ടമായത്.സൗജന്യമായി ലൈവ് ടിവി ചാനലുകള്‍ കാണാമെന്ന വാഗ്ദാനവുമായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങള്‍ വഴിയാണ് തട്ടിപ്പുകാര്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്‌റ്റോറിന് പുറത്തുനിന്ന് APK ഫയലായി ലഭിക്കുന്ന LWTV ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്ന തരത്തിലുള്ള മാല്‍വെയര്‍ പ്രവര്‍ത്തിക്കുന്നതായാണ് മുന്നറിയിപ്പ്.
ആവശ്യമായ അനുമതികള്‍ ലഭിക്കുന്നതോടെ ഫോണില്‍ വ്യാജ സിസ്റ്റം അപ്‌ഡേറ്റ് സ്‌ക്രീന്‍ പ്രത്യക്ഷപ്പെടുകയും ഇതിന്റെ മറവില്‍ തട്ടിപ്പുകാര്‍ക്ക് ഫോണിലെ വിവരങ്ങള്‍ കൈക്കലാക്കാനും ദൂരെയിരുന്ന് നിയന്ത്രിക്കാനും കഴിയുമെന്നാണ് മുന്നറിയിപ്പ്. എസ്എംഎസ് വഴി ലഭിക്കുന്ന ഒടിപികള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തി ബാങ്ക് അക്കൗണ്ടുകളില്‍നിന്നും യുപിഐ വഴിയും പണം തട്ടിയെടുക്കുന്നതാണ് രീതി. സംഭവവുമായി ബന്ധപ്പെട്ട് പണം നഷ്ടപ്പെട്ട മാനന്തവാടി സ്വദേശി സൈബര്‍ സെല്‍ പോലീസിനും മാനന്തവാടി പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്.
സൗജന്യ ലൈവ് ടിവി ആപ്പുകള്‍ എന്ന പേരില്‍ ലഭിക്കുന്ന അപരിചിതമായ അജഗ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും വിശ്വസനീയമല്ലാത്ത ആപ്പുകള്‍ക്ക് ഫോണിന്റെ ആക്‌സസിബിലിറ്റി ഉള്‍പ്പെടെയുള്ള അനുമതികള്‍ നല്‍കരുതെന്നും സൈബര്‍ സുരക്ഷാ മുന്നറിയിപ്പുണ്ട്.
സൈബര്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടാല്‍ ഉടന്‍ 1930 എന്ന ദേശീയ സൈബര്‍ െ്രെകം ഹെല്‍പ്‌ലൈന്‍ നമ്പറില്‍ വിവരം അറിയിക്കണം. കൂടാതെ www.cybercrime.gov.in എന്ന വെബ്‌സൈറ്റ് വഴിയും പരാതി നല്‍കാം.
അഭിപ്രായങ്ങൾ (Comments)