മാനന്തവാടി: മാനന്തവാടി രൂപ തയുടെസാമുദായിക ശക്തീകരണ വര്‍ഷാചരണത്തിന്റെ ഭാഗമായി വോയിസ് ഓഫ് ആഡം ഇന്റര്‍നാഷണല്‍ മ്യൂസിക് മിനിസ്ട്രി കേരളത്തിലാദ്യമായി രൂപീകരിക്കുന്ന മ്യൂസിക് ബാന്‍ഡിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ (നവംബര്‍18) വൈകുന്നേരം 6.30ന് ദ്വാരക പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം ബാന്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
ഗാനങ്ങളിലൂടെ സുവിശേഷ പ്രഘോഷണംഎന്നലക്ഷ്യത്തോടെഭക്തിഗാന സംഗീത സംവിധായകന്‍ അജിത് ബേബിയുടെ നേതൃത്വത്തില്‍ ആരംഭിച്ച 12രാജ്യങ്ങളില്‍ സുവിശേഷേ പ്രഘോഷണം നടത്തുന്ന മ്യൂസിക് ചാനലായ വോയിസ് ഓഫ് ആഡം ബൈബിള്‍ ആശയങ്ങള്‍ കോര്‍ത്തിണക്കി നടത്തുന്ന മ്യൂസിക് ബാന്‍ഡില്‍ കേരളത്തിലെ പ്രശസ്തരായ കലാകാരന്മരാണ് അണിനിരക്കുന്നത്. കേരളത്തിലാദ്യമായി ആണ് ഇത്തരം ബാന്‍ഡ് രൂപികരിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സി.ഇ.ഒ അജിത് ബേബി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫാ. ജെയ്‌സണ്‍ കുഴികണ്ടത്തില്‍, വോയിസ് ഓഫ് ആഡം കോര്‍ഡിനേറ്റര്‍ ഫാ. ബിജു തൊണ്ടിപ്പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)