മാനന്തവാടി: കൗമാരപ്രായത്തിലെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാനും ലഹരിമുക്തമായ നല്ലൊരു നാളെ കെട്ടിപ്പടുക്കാനുമായി വാളാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൗമാര വിദ്യാഭ്യാസ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ എന്റിച്ച്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ക്കായി പരിപാടി ഒരുക്കിയത്.
എക്‌സൈസ് വിമുക്തി മിഷന്‍ വയനാട് ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ അച്ചൂരാനം സെമിനാര്‍ ഉദ്ഘാടനം ചെയ്ത് ക്ലാസ് നയിച്ചു. കൗമാരപ്രായത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന മാനസികശാരീരിക മാറ്റങ്ങളെ ശരിയായ രീതിയില്‍ മനസ്സിലാക്കണമെന്നും, തെറ്റായ പ്രലോഭനങ്ങളില്‍ വീഴാതെ ലഹരിമുക്തവും ആരോഗ്യകരവുമായ ജീവിതശൈലി തിരഞ്ഞെടുത്ത് ജീവിതവിജയം നേടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
?ഹെഡ്മിസ്ട്രസ് പി.സ്മിത അധ്യക്ഷത വഹിച്ച ചടങ്ങില്‍ സീനിയര്‍ അസിസ്റ്റന്റ് ഷെറി സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ചു. അധ്യാപകരായ കെ. സുകുമാരന്‍,കെ. ശ്രീലേഖ,വിദ്യാര്‍ത്ഥി പ്രതിനിധികളായ ദക്ഷ ബാബു,ആരാധ്യ ബാല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വി.പി. ലിഷി നന്ദി രേഖപ്പെടുത്തി.
അഭിപ്രായങ്ങൾ (Comments)