മാനന്തവാടി

കലോത്സവ വേദിയിലേക്ക് എത്തുന്നവര്‍ക്ക് സൗജന്യ കുടിവെള്ളവുമായി ക്ഷേത്ര കമ്മിറ്റി

കലോത്സവ വേദിയിലേക്ക് എത്തുന്നവര്‍ക്ക് സൗജന്യ കുടിവെള്ളവുമായി ക്ഷേത്ര കമ്മിറ്റി

വെള്ളമുണ്ട: വെള്ളമുണ്ടയില്‍ 16, 17, 18, 19 തീയതികളില്‍ നടക്കുന്ന മാനന്തവാടി സബ്ജില്ലാ സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വെള്ളമുണ്ട പടാരി ശ്രീ വേട്ടക്കൊരു മകന്‍ ക്ഷേത്ര കമ്മിറ്റി സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു.ക്ഷേത്രത്തിന് സമീപം ഒരുക്കിയ കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.കെ. സനോജ് കുമാറിന്റെ അധ്യക്ഷതയില്‍ കലോത്സവ ചെയര്‍മാനും വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കമര്‍ ലൈല നിര്‍വഹിച്ചു.ചടങ്ങില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുധീര്‍, മാനന്തവാടി എ.ഇ.ഒ സുനില്‍കുമാര്‍, സുരേഷ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

ക്ഷേത്ര ഭാരവാഹികളായ ജിതേഷ് വി., പ്രേമന്‍ മാസ്റ്റര്‍, കെ.ടി. സുകുമാരന്‍, എന്‍.കെ. മോഹന്‍കുമാര്‍ മാസ്റ്റര്‍, ജയശ്രീ, സുലോചന, സരോജിനി, നളിനി, ലത, ജ്യോതി ടീച്ചര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ഥീൗ ലെിേ

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ